ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. അത്തരത്തിൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നല്ല ഉറക്കത്തിന് വാഴപ്പഴം ഉത്തമമാണ്. വാഴപ്പഴത്തിലെ പൊട്ടാസ്യവും മഗ്നീഷ്യവും ക്ഷീണിച്ച മസിലുകളെയും നാഡികളെയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഇതിലടങ്ങിയ വിറ്റാമിന്‍ ബി6 ട്രിപ്റ്റോഫാനെ സെറോടിനായി മാറ്റുകയും അതുവഴി റിലാക്സേഷന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ബദാമിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാനും മഗ്നീഷ്യവും മസിലുകളെയും നാഡികളെയും റിലാക്സ് ചെയ്യിക്കും.
ഇതില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം മെലാടോണിനും സെറാടോണിനുമായി മാറ്റും. ഇത് പ്രകൃതിദത്ത മയക്കുഗുളികപോലെ പ്രവര്‍ത്തിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തേനിലുള്ള ഗ്ലൂക്കോസ് തലച്ചോറിനെ സദാ ജാഗരൂകരാക്കുന്ന കെമിക്കലായ ഒറെക്സിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടും.ചെറികളിൽ അടങ്ങിയിരിക്കുന്ന മെലാടോണിനും നല്ല ഉറക്കത്തിന് ഉത്തമമാണ്.
Post Your Comments