Latest NewsNewsIndia

ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിച്ചു : ജീവനക്കാരൻ മുതലാളിയെ കൊലപ്പെടുത്തി

മതുര : ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിച്ചതിന്റെ ദേഷ്യത്തിൽ ജീവനക്കാരൻ മുതലാളിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മതുരയിൽ ദിനേഷ് ഗുപ്തയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഗ്ലാസ് ഫാക്ടറിയുടെ അകത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പോയ ദിനേഷ് ഗുപ്ത രാത്രി വൈകിയിട്ടും തിരികെ എത്താതിരുന്നതോടെ വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയും,പ്രതിയെ പിടികൂടുകയുമായിരുന്നു.

Also read : ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ പ്രതിഷേധം

മുതലാളിയെ കൊലപ്പെടുത്തിയത് താനാണെന്നും, ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിനെ തുടർന്നുള്ള ദേഷ്യമാണ് ഇതിന് കാരണമെന്നും പ്രതിസമ്മതിച്ചു.ഇയാളുടെ പക്കൽ നിന്ന് 88000 രൂപയും ചില ബാങ്ക് രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതി മുപ്പത് വർഷത്തിലേറെയായി ഗ്ലാസ് ഫാക്ടറിയിൽ ജോലി ചെയ്യുന്നയാളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button