ന്യൂ ഡൽഹി : കോൺഗ്രസിനു കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ പാര്‍ട്ടി വിട്ട് എഎപിയില്‍ ചേര്‍ന്നു. ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതെല്ലാം തള്ളിക്കൊണ്ട് അജോയ്കുമാര്‍ ഒടുവില്‍ ആംആദ്മിയില്‍ ചേരുകയായിരുന്നു.
Also read : ഇന്ത്യൻ നിർമിത പോർവിമാനം, തേജസിലേറി ചരിത്രം സൃഷ്ടിച്ച് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം പാര്‍ട്ടി നേതൃസ്ഥാനത്തും നിന്നും രാജി വെച്ചിരുന്നു. പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ പലരും ക്രിമിനലുകളെക്കാള്‍ കഷ്ടമാണെന്നും, മുന്‍ കേന്ദ്രമന്ത്രിമാരായ സുബോധ് കാന്ത് സഹായ്, രാമേശ്വര്‍ ഓറാവോണ്‍ തുടങ്ങിയ നേതാക്കള്‍ കാലുവാരുകയായിരുന്നെന്നും രാജി വേളയില്‍ അജോയ്കുമാര്‍ ആരോപിച്ചിരുന്നു.
Post Your Comments