KeralaLatest NewsNews

‘ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്’ -മാരത്തോണ്‍ ലൈവിലൂടെ പെണ്‍കുട്ടിക്ക് ജീവിതമായെന്ന് പറയുന്നവര്‍ക്കുള്ള കുറിപ്പ്

തൃശൂരിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങാതിരിക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാരത്തോണ്‍ ലൈവ് നടത്തിയ സുശാന്ത് നിലമ്പൂരിനെ പ്രശംസിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രാത്രിയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുശാന്ത് ഫേസ്ബുക് ലൈവില്‍ സ്വര്‍ണം ആവശ്യപ്പെട്ട് വന്നത്. സാധാരണ ലൈവുകളില്‍ ആവശ്യക്കാരുടെ വിവരങ്ങള്‍ നല്‍കുകയോ അവരെ കണക്ട് ചെയ്യുകയോ പതിവില്ല. എന്നാല്‍, ആദ്യ മണിക്കൂറുകളില്‍ പ്രതികരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരിയെ ഫോണില്‍ കണക്ട് ചെയ്ത് ലൈവില്‍ കൊണ്ട് വന്നു.

https://www.facebook.com/SushanthNilambur7/videos/2476942065752710/?t=1

പെണ്‍കുട്ടി മുറിയുടെ വാതില്‍ പൂട്ടി ഇരിക്കുകയാണെന്നും വീട്ടില്‍ എല്ലാവരും വിഷമത്തിലാണെന്നും സഹോദരി ലൈവില്‍ പറഞ്ഞു. സഹോദരി വിവാഹവീട്ടിലെ അവസ്ഥ വിശദീകരിച്ചതോടെ പലര്‍ക്കും സുശാന്ത് പറയുന്നത് സത്യമാണെന്ന് ബോധ്യമായി. നാലു മണിക്കൂറിനുള്ളില്‍ ഒന്നരലക്ഷം രൂപ സ്വര്‍ണം വാങ്ങാനായി സുശാന്തിന്റെ അകൗണ്ടിലേക്കെത്തി. പത്ത് പവന്‍ സ്വര്‍ണം സമാഹരിക്കുകയായിരുന്നു സുശാന്തിന്റെ ലക്ഷ്യം. ഇതിനിടെ, ഉറക്ക ക്ഷീണത്തില്‍ ലൈവ് ചെയ്ത സുശാന്തിന് ഭക്ഷണവുമായി ഒരു കുടുംബമെത്തി. പുലര്‍ച്ചെ നാല് മണിക്ക് ലൈവ് നിര്‍ത്തുമ്പോള്‍ സുശാന്തിന് സമാഹരിക്കാനായത് മൂന്ന് ലക്ഷം രൂപയാണ്.

https://www.facebook.com/SushanthNilambur7/videos/473721836813818/?t=0

സോഷ്യല്‍ മീഡിയയിലെല്ലാം സംഭവം വൈറലായി. എന്നാല്‍ സ്ത്രീധനം ചോദിക്കുകയോ കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി നിലനില്‍ക്കെയാണ് ഇത്തരത്തില്‍ സ്ത്രീധനം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തെത്തി. സ്വര്‍ണം നല്‍കിയാല്‍ തല്‍ക്കാലം ആശ്വാസം കിട്ടും..എന്നാല്‍ ആ ചെറുപ്പക്കാരന്റെ ദുഷിച്ച കുടല്‍ പോലത്തെ മനസ് അവളില്‍ ഈ അവസ്ഥ ഇനിയും സൃഷ്ടിക്കുമെന്നാണ് അഖില്‍ കോട്ടത്താല പറയുന്നത്.

അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുശാന്ത് നിലമ്പൂർ ഒരു പെണ്കുട്ടിക്ക് വേണ്ടി സ്വർണം സ്വരൂപിച്ചു കൊടുക്കാൻ ലൈവ് ഇട്ടതിൽ തെറ്റൊന്നും ഇല്ല.. സുശാന്തിന്റെ ചിന്തകളിൽ അതാണ് ശെരി.. പക്ഷെ മലയാള മനോരമ ആ വാർത്തയെ ഏറ്റെടുത്തു പ്രോത്സാഹിപ്പിക്കുമ്പോൾ സത്യത്തിൽ എന്തിനെയാണ് നിങ്ങൾ ഈ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുന്നത്..? സുശാന്ത് ചെയ്ത നല്ല കാര്യത്തെയാണ് നിങ്ങൾ പ്രചരിപ്പിച്ചതെങ്കിൽ ഞാനും അഭിനന്ദിക്കുന്നു..പക്ഷെ ഭാവിയിൽ സമൂഹം ചെയ്യേണ്ട ഉദാത്ത കാര്യങ്ങളുടെ കൂട്ടത്തിൽ ഈ പ്രവർത്തി കൂടി തുടരണം കേരളത്തിൽ എല്ലാവർക്കും ഇതൊരു മാതൃക ആണ് എന്ന നിലയിൽ ആണ് ഈ പ്രചാരണമെങ്കിൽ അതിനോട് തീരെ യോജിപ്പില്ല.. നിങ്ങൾ നിങ്ങളുടെ സമാന്യബുദ്ധിയെ പണയം വെച്ചിരിക്കുന്നു എന്നെ പറയാൻ കഴിയു..

എന്തെന്നാൽ.. ഒരു പെണ്കുട്ടി രാത്രിയിൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു രാത്രിയിൽ സുശാന്തിനെ വിളിക്കുന്നു..കാരണം കേട്ടപ്പോൾ ആണ് കൂടുതൽ ഞെട്ടുന്നത്..
10 പവൻ സ്വർണം ഇല്ലെങ്കിൽ തന്റെ കല്യാണം മുടങ്ങും..ഈ കല്യാണം മുടങ്ങിയാൽ ഞാൻ ആത്‍മഹത്യ ചെയ്യും..അത് കൊണ്ട് ചേട്ടൻ എന്നെ സഹായിക്കണം..സ്വാഭാവികമായി മറ്റൊന്നും ആലോചിച്ചിക്കാൻ സുശാന്ത് നിന്നു കാണില്ല അയാൾ തനിക്കറിയാവുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കി..അതായത് ആ കുട്ടി സുശാന്തിനെ വിളിക്കുന്നതിന്‌ മുൻപ് അവളെ കെട്ടാൻ ഇരുന്ന വ്യക്തിയെ വിളിച്ചിരുന്നോ എന്ന് അറിയണം.. അങ്ങനെ വിളിച്ച ശേഷം അവൻ സ്വർണം ഇല്ല എങ്കിൽ നിന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ അവൾ സുഷാന്തിനെ വിളിച്ചതാണോ എന്നറിയണം..

സുശാന്തിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഇപ്രകാരം പറഞ്ഞേനെ..”മോളെ നി വിഷമിക്കണ്ട..ഞാൻ അവനോടു സംസാരിക്കാം..” മറുതലയക്കൽ “വേണ്ട ചേട്ടാ അയാൾ കേൾക്കില്ല സ്വർണം കിട്ടിയില്ല എങ്കിൽ എന്നെ വേണ്ട എന്നാണ് അയാൾ പറയുന്നത്..ഈ കല്യാണം നടന്നില്ലെങ്കിൽ ഞാൻ ചത്തു കളയും..”ചേട്ടൻ എന്നെ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കു ഞാൻ കാല് പിടിക്കാം..'”

 

കേവലം 10 പവന്റെ സ്വർണ്ണത്തിനു വേണ്ടി നിന്നെ ചാവാൻ വിട്ട ആ നാറിയുടെ കൂടെ നിനക്ക് ജീവിക്കണം എന്ന് നിനക്കെന്താണ് വാശി…ഇവനെ പോലെയുള്ളവർക്ക് വേണ്ടി നമ്മൾ എന്തിനാണ് സ്വർണം ഉണ്ടാക്കി കൊടുക്കുന്നത്..ഒരു 10 മിനിറ്റ് പോലും ഇവനൊന്നും വേണ്ടി നി കരയരുത്.. ഇന്ന് നിനക്കു ഞാൻ സ്വർണം ഉണ്ടാക്കി തന്നാൽ നാളെയിൽ ഇവനെ പോലെയുള്ള നാറികൾ ഇനിയും വരും.. ഈ രാത്രി ദൈവം നിന്നെ രക്ഷിച്ചതായി കണ്ടാൽ മതി..10 അല്ല 20 പവൻ നിനക്ക് തരാം പക്ഷെ അത് ഇവനെ പോലെയുള്ളവന്റെ കൂടെ ജീവിക്കാൻ വേണ്ടി ആവരുത്..നാളെ ഈ 10 പവൻ തീർന്നാൽ അവൻ നിന്നെ കൊണ്ടു പോയി വിൽക്കില്ല എന്ന് എന്താണുറപ്പു.. നി ആലോചിച്ചു നോക്കൂ..എടി കരഞ്ഞു ചാവുന്ന പെണ്ണിന്റെ കാലമല്ല ഇത്‌ ..നി എന്റെ കൂടെ ലൈവിൽ വാ നമുക്കിത് സമൂഹത്തോട് പറയാം…
സ്വര്ണത്തിനും പണത്തിനും വേണ്ടി ഒരു പെണ്ണിന്റെ ജീവന് വില പറഞ്ഞ ഇവൻ ഇനി ആരെയും കെട്ടരുത്..

ഇവൻ മാത്രമല്ല ഇവനെ പോലെ ചിന്തിക്കുന്ന ഒരു പരമ നാറികളും ഇനി കെട്ടരുത്..
അത് കൊണ്ട് നി കരയരുത്..നിന്നെ സ്വീകരിക്കാൻ ആണത്തവും ആർജവവും ഉള്ള ചങ്ക് ചുള്ളന്മാരുടെ നാടാണ് നമ്മുടേത് ഇപ്പോൾ നി ലൈവിൽ വന്നാൽ നാളെ നിന്റെ കല്യാണം നടക്കും..നിന്നിലൂടെ കേരളം മാറുന്നെങ്കിൽ അതിലും വലിയ അഭിമാനം തനിക്കുണ്ടോ..?
സ്വർണ്ണത്തേക്കാൾ വലുതാണ് പെണ്ണിന്റെ മാനം എന്ന് ചില നാറികൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു..”

“അതല്ല നിനക്കു സ്വർണം മതി എങ്കിൽ നിയും അവനും കൂടി ചേർന്ന് നടത്തുന്ന പ്ലാൻ ആയി മാത്രമേ എനിക്കിതിനെ കാണാൻ പറ്റൂ.. ഇന്ന് ഞാൻ നിനക്കു സ്വർണം തന്നു കെട്ടിച്ചാൽ നാളെയിൽ എന്റെ സഹോദരിമാരോട് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയി പോകും മോളെ ഈ പണി..സ്വർണം അല്ല ജീവിതം നൽകാൻ ഞാൻ നിനക്കൊപ്പം നിക്കാം..നി ഒരു 10 മിനിറ്റ് ആലോചിക്കു..വേസ്റ്റ് വാരാൻ വരുന്നവൻ നമ്മൾ കൊടുക്കുന്ന പണം പോര എന്ന് പറഞ്ഞു ഡിമാൻഡ് ചെയ്യുന്നത് പോലെയല്ല കല്യാണം..പെണ് സുഗന്ധം പരത്തുന്നവൾ ആണ് എന്ന് സമൂഹം തിരിച്ചറിയട്ടെ.. നി ആലോചിക്കു.. എന്നിട്ട് എന്നെ വിളിച്ചോളൂ….”

 

ഞാൻ എന്തിനിത് പറഞ്ഞു എന്ന് വെച്ചാൽ പലപ്പോഴും നമ്മൾ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കൃത്യമായ ശെരികളെ അല്ല…ചില കാര്യങ്ങൾ ഫോണിൽ വിളിച്ചു അഭിനന്ദിക്കാം..ചിലത് നേരിൽ ചെന്നു കണ്ടു അഭിനന്ദിക്കാം..മറ്റ്‌ ചിലത് സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തും അഭിനന്ദിക്കാം..ഇത്തരം അഭിനന്ദനങ്ങൾ സമൂഹത്തിനു മാതൃക ആയി മാറണം.. അവിടെയാണ് ഞാൻ എന്റെ ചിന്തകൾ പങ്ക് വെച്ചത്.. സുശാന്ത് ചെയ്തത് സുശാന്തിന്റെ മാത്രം ശെരിയാണ്..അതൊരിക്കലും സമൂഹം ഏറ്റെടുക്കേണ്ട ശെരിയല്ല.. തള്ളിക്കളയേണ്ട ഒരു പ്രവർത്തി മാത്രമാണ്..

കുടലിൽ അസുഖം ഉണ്ടെങ്കിൽ നാവിൽ പുണ്ണ് വരും..ചികിത്സ നാവിനു നൽകിയാൽ തത്കാലം ആശ്വാസം കിട്ടും..2 ദിവസം കഴിയുമ്പോൾ വീണ്ടും രോഗം വരും…അവിടെയാണ് കുടലിലെ പ്രശ്നം ആണ് രോഗത്തിന് കാരണം എന്ന് കണ്ടെത്തുന്നവർ വിജയിക്കുന്നത്..പക്ഷെ സമൂഹം നാവിന് മരുന്ന് നല്കിയവനെ പ്രശംസിച്ചു വലിയ ആൾ ആക്കിയാൽ അയാൾ ചികിത്സ തുടർന്ന് കൊണ്ടേയിരിക്കും..

ഇവിടെ നാവ്(സ്വർണം) പെണ്കുട്ടിയുടെ വിഷമവും ..കുടൽ ചെറുപ്പക്കാരന്റെ മനസും ആണ്..
നാളെ ..സ്വർണം നൽകിയാൽ തൽക്കാലം ആശ്വാസം കിട്ടും..എന്നാൽ ആ ചെറുപ്പക്കാരന്റെ ദുഷിച്ച കുടൽ പോലത്തെ മനസ് അവളിൽ ഈ അവസ്‌ഥ ഇനിയും സൃഷ്ടിക്കും..

ആലോചിച്ചിക്കു..ചിന്തിക്കു…

https://www.facebook.com/akhilktla/posts/2597352380324447

shortlink

Related Articles

Post Your Comments

Related Articles


Back to top button