Latest NewsKeralaNews

ശബരിമലയില്‍ തെറ്റ് പറ്റിയെന്ന കാര്യം പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണം; എ കെ ആന്‍റണി

പാലാ: ശബരിമലയില്‍ തെറ്റ് പറ്റിയെന്ന കാര്യം പാലായിലെ ജനങ്ങളോട് പിണറായി വിജയന്‍ തുറന്ന് പറയണമെന്ന് എകെ ആന്‍റണി. പാലാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ മുന്നണികളും സജീവമായ പ്രവര്‍ത്തനത്തിലാണ്. കാബിനറ്റ് യോഗം മാറ്റിവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ തങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ കാര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പാലാ നഗരത്തെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷം യു.ഡി.എഫിന്റെ മഹാസംഗമത്തിലും എൽഡിഎഫിനെതിരെ വിമർശനം ഉയർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശബരിമലയെ ഊന്നിയായിരുന്നു സംസാരിച്ചത്.

Read also: പാത ഇരട്ടിപ്പിക്കല്‍; സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി റെയില്‍വെ

shortlink

Related Articles

Post Your Comments

Related Articles


Back to top button