നടൻ സത്താറിനെ തിരിഞ്ഞുനോക്കാത്തവർ പോലും മരണത്തിൽ അനുശോചിച്ച് രംഗത്തെത്തുന്നുവെന്നുള്ള വിമർശനവുമായി നടൻ ആദിത്യൻ ജയൻ. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദിത്യൻ വിമർശിച്ചു. എന്നാൽ ആർക്ക് എന്ത് സംഭവിച്ചാലും അവിടേക്ക് ഓടിയെത്തുന്ന ഒരേയൊരു വ്യക്തി മമ്മൂട്ടിയാണെന്നും ആദിത്യൻ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ evide എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും? എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വര ? ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ, ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം? അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ??????????
Post Your Comments