വടകര: തലശ്ശേരി ,വടകര .കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആര്‍ കെ സ്റ്റുഡിയോ ആന്‍ഡ് കളര്‍ ലാബിന്റെ സ്ഥാപകനും ജില്ലയിലെ മുതിര്‍ന്നഫോട്ടോഗ്രാഫറുമായ അഴിയൂര്‍ സ്വദേശി ആര്‍ കെ കൃഷ്ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ വക ആദരവ്. ഫോട്ടോഗ്രാഫിയെ ജീവനോപാധി എന്നതിലുപരി മഹത്തായ ഒരു കര്‍മ്മം എന്നനിലയില്‍ കണ്ടുകൊണ്ട് നീണ്ട അറുപത്തിയഞ്ച് വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ആര്‍ കെ കൃഷ്ണരാജ് പ്രായത്തിന് തോല്‍പ്പിക്കാനാവാത്ത യൗവ്വന പ്രസരിപ്പുമായി ഇന്നും ഫോട്ടോഗ്രാഫി രംഗത്ത് തിരക്കുപിടിച്ച ഫോട്ടോഗ്രാഫറായി സേവനമനുഷ്ടടിച്ചുകൊണ്ടിരിക്കുന്നു.
ഫോട്ടോഗ്രാഫിയിലും സ്റ്റുഡിയോ ബിസിനസ്സിലും ദീര്‍ഘകാല സേവന പാരമ്പര്യമുള്ള കൃഷ്ണരാജിനെ വടകര ജയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ വൈസ് പ്രസിഡണ്ട് വി പി പ്രസാദ് പൊന്നാടയണിയിച്ചാദരിച്ചു. കോഴിക്കോട്ടെ ആദ്യകാല സ്റ്റുഡിയോ ആയ നേഷണല്‍ സ്‌റുഡിയോവില്‍നിന്നും തുടക്കം കുറിച്ച കൃഷ്ണരാജ് ദുബായിയിലും ഫോട്ടോസ്റ്റുഡിയോ രംഗത്ത് സജീവമായിരുന്നു.
വടക്കേ മലബാര്‍ മേഖലയില്‍ ആദ്യമായി വീഡിയോ ചിത്രീകരണത്തിന് തുടക്കം കുറിച്ചതും കൃഷ്ണരാജ് എന്ന ഫോട്ടോഗ്രാഫര്‍, മക്കളും മക്കളുടെ മക്കള്‍ക്കും പുറമെ കുടുംബാംഗങ്ങളില്‍പെട്ട അമ്പതിലധികം പേര്‍ കേരളത്തിനകത്തും പുറത്തും ഗള്‍ഫുനാടുകളിലുമായി സ്വന്തം സ്‌റുഡിയയോ ഉടമകളായിമാറിയതിന്റെ പിന്നില്‍ ആര്‍ കെ കൃഷ്ണരാജ് നിര്‍വ്വഹിച്ച ശിക്ഷണവും പ്രോത്സാഹനവും ശ്രമവും ഏറെ വലുതാണെന്നും യോഗത്തില്‍ വിലയിരുത്തുകയും അദ്ദേഹത്തെ പ്രത്യേകം പ്രശംസിക്കുകയുമുണ്ടായി. ജില്ലാ പ്രസിഡണ്ട് സജീഷ് മണി, മേഖലാ പ്രസിഡണ്ട് മധു എന്‍.കെ , സിക്രട്ടറി ബിനു, യൂണിറ്റ് പ്രസിഡണ്ട് ശശിധരന്‍ സിക്രട്ടറി സൂരജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു
Post Your Comments