മുംബൈ: കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ ചെരിപ്പൂരി അടിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. 2018ല്‍ മണിശങ്കര്‍ അയ്യര്‍ സവര്‍ക്കറെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഉദ്ധവ് താക്കറെ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. മണിശങ്കര്‍ അയ്യര്‍ സവര്‍ക്കര്‍ക്കെതിരെ സംസാരിക്കുന്ന നേരത്ത് താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചെരിപ്പൂരി അടിക്കുമായിരുന്നു എന്നും ശിവസേന തലവന്‍ പറഞ്ഞു. ഹിന്ദുത്വ എന്ന വാക്കിന്റെ പിതാവ് സവര്‍ക്കര്‍ ആണെന്നും രാജ്യത്തെ രണ്ടായി വിഭജിക്കുക എന്ന ആശയം മുഹമ്മദ് അലി ജിന്നയുടേത് അല്ല സവര്‍ക്കറുടേത് ആണ് എന്നുമാണ് മണിശങ്കര്‍ അയ്യര്‍ അന്ന് പറഞ്ഞത്.
സവര്‍ക്കറെ കുറിച്ചുളള പുസ്തകത്തിന്റെ പ്രകാശന പരിപാടിയിലാണ് ഉദ്ധവ് താക്കറെയുടെ പരാമര്‍ശം. സവര്‍ക്കര്‍ ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാകിസ്താന്‍ എന്നൊരു രാജ്യം തന്നെ പിറക്കുമായിരുന്നില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നും ഉദ്ധവ് താക്കറെ മുംബൈയില്‍ ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രുവും മഹാത്മാ ഗാന്ധിയും രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കി എന്നത് അംഗീകരിക്കുന്നു.
എന്നാല്‍ അതിനര്‍ത്ഥം ഇവിടെ രണ്ട് കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവെന്നും മറ്റുളളര്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്നല്ലെന്നും താക്കറെ വ്യക്തമാക്കി.സവര്‍ക്കര്‍ക്കെതിരെ പറഞ്ഞ രാഹുല്‍ ഗാന്ധി ഒന്നിനും കൊള്ളാത്തവനാണെന്നും താക്കറെ പരിഹസിച്ചു.
Shiv Sena Chief Uddhav Thackeray in Mumbai: If Veer Savarkar would have been the Prime Minister of this country then Pakistan would not have even born. Our government is Hindutva govt & today also I demand Bharat Ratna for Veer Savarkar. pic.twitter.com/sRkfnt58IH
— ANI (@ANI) September 17, 2019
Post Your Comments