കണ്ണുകള്‍ തുടിക്കുന്ന അനുഭവം എല്ലാവരിലും പലപ്പോഴും ഉണ്ടായിട്ടുണ്ടാകും. അപ്പോഴൊക്കെ കണ്ണ് തുടിക്കുന്നത് പ്രിയപ്പെട്ടവരേ കാണാനാണ് എന്ന് പറഞ്ഞ് നമ്മള്‍ ചിരിച്ചു തള്ളാറുണ്ട്. എന്നാല്‍ കണ്ണ് സ്ഥിരമായി തുടിക്കുന്നത് ഒരു രോഗമാണ്. ഇത് സൃഷ്ടിക്കുന്നത് വളരെ വലിയ അസ്വസ്ഥതയും. ഇത്തരത്തില്‍ കണ്ണ് തുടിക്കല്‍ സ്ഥിരമായുണ്ടായാല്‍ നമ്മള്‍ തീര്‍ച്ചയായും ഒരു ന്യൂറോളജി വിഭാഗം വിദഗ്ദ്ധനെ ബന്ധപ്പെടുകയും കൃത്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യണം.
ഇത്തരത്തില്‍ കണ്ണ് തുടിക്കുന്ന അസുഖത്തിന് എന്താണ് പ്രതിവിധി എന്ന് അറിയുന്നതിനായി ഡോ. ടി എസ് ഫ്രാന്‍സീസിനെ സമീപിച്ച 62 കരിക്ക് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കു. ഒരുവര്‍ഷമായി കണ്ണ് തുടിക്കല്‍ മൂലം വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന എന്നും കഴിഞ്ഞ അഞ്ചുമാസക്കാലങ്ങളായി ഒരു ഗുളിക കഴിക്കുന്നുണ്ട് എന്നതുമാണ് രോഗിയുടെ പരാതി.ന്യൂറോളജിയില്‍ കാണിച്ചപ്പോള്‍ മാറണമെങ്കില്‍ 9000 രൂപയുടെ ഒരു ഇഞ്ചക്ഷന്‍ എടുക്കണമെന്നും, ആറു മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഇഞ്ചക്ഷന്‍ എടുക്കണമെന്നു പറഞ്ഞു എന്ന് രോഗി പറയുന്നു.
ഇപ്രകാരമാണ് ഡോക്ടറുടെ മറുപടി; കണ്ണു തുടിക്കല്‍ എന്നത് അസുഖമാണ്. ഈ അസുഖത്തിനു കാരണം ആ വശത്തെ ഫേഷ്യല്‍ നേര്‍വിന് ഉണ്ടാകുന്ന വ്യത്യാസമാണ്. ഈ അവസ്ഥയ്ക്കു മരുന്നു കഴിച്ചാല്‍ കുറവുണ്ടാകും. പക്ഷേ, ഫേഷ്യല്‍ നേര്‍വിലുള്ള വ്യത്യാസം മരുന്നുമൂലം മാറിപ്പോവുകയില്ല. അതിനാലാണ് നേര്‍വിലേക്ക് ഇന്‍ജക്ഷന്‍ എടുക്കണം എന്നു പറയുന്നത്. അതുകൊണ്ട് ഒന്നുകില്‍ സ്ഥിരമായി ഇപ്പോള്‍ കഴിക്കുന്ന മരുന്നുകള്‍ തുടരുകയോ അല്ലെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിച്ച പോലെ ഇന്‍ജക്ഷന്‍ എടുക്കുകയോ അതുമല്ലെങ്കില്‍ ഓപ്പറേഷന്‍ നടത്തുകയോ ആണ് ഇതിനുള്ള ശാശ്വത പരിഹാരം.
READ ALSO: ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ട്- വൈറലാകുന്ന കുറിപ്പ്
Post Your Comments