ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോൽവിക്ക് ശേഷം പാര്‍ട്ടിയില്‍ അപ്രസക്തനായിരുന്നു രാഹുൽ ഗാന്ധി. അദ്ദേഹം അധ്യക്ഷ സ്ഥാനം രാജിവെക്കുകയും പിന്നീട് ഘട്ടം ഘട്ടമായി പാര്‍ട്ടിയില്‍ നിന്ന് അകന്നിരിക്കുകയുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുമ്പോള്‍ വിദേശത്തേക്ക് പോകുന്ന രാഹുലിന്റെ രീതി കാലങ്ങളായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അതേപോലുള്ള വനവാസമാണ് രാഹുല്‍ ഇപ്പോള്‍ നടത്തുന്നത്.
പാര്‍ട്ടിയില്‍ സോണിയാ ഗാന്ധി യുഗം ആരംഭിച്ചതിലൂടെ യുവാക്കളുടെ ക്യാമ്പും ദുര്‍ബലമായിരിക്കുകയാണ്. ഇതോടെ രാഹുല്‍ സോഷ്യല്‍ മീഡിയയിലേക്ക് ഒതുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നിർണ്ണായക യോഗങ്ങളിൽ പോലും രാഹുൽ സന്നിഹിതനല്ല എന്നതാണ് ശ്രദ്ധേയം. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ അഭാവം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്.പാര്‍ട്ടിക്കുള്ളില്‍ എല്ലാ വിഭാഗവും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അദ്ദേഹം നേതൃത്വുവുമായി തീര്‍ത്തും അകന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തില്‍ അടക്കം രാഹുല്‍ കൊണ്ടുവന്ന പദ്ധതികളൊക്കെ പൊളിഞ്ഞെന്നാണ് കോണ്‍ഗ്രസിലെ സോണിയ ക്യാമ്പിന്റെ പ്രചാരണം. പ്രവീണ്‍ ചക്രവര്‍ത്തി ഗ്രൗണ്ട് റിപ്പോര്‍ട്ട് മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിച്ചതെന്നും, അതാണ് ഇത്ര വലിയ തോല്‍വിക്ക് കാരണമെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ സീനിയര്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്ന് രാഹുല്‍ ക്യാമ്പും ആരോപിക്കുന്നു. ജോതിരാദിത്യ സിന്ധ്യ ഗുണയില്‍ തോറ്റതാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തി കാണിക്കുന്നത്.
പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരുന്നു എന്ന സൂചനയും രാഹുലിന്റെ പിന്‍വാങ്ങലിലുണ്ട്. രാഹുലിന്റെ ടീം മുഴുവന്‍ പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. അതുകൊണ്ട് ഇരുവിഭാഗത്തെയും ചൊടിപ്പിക്കാതെ തീരുമാനമെടുത്തിരിക്കുകയാണ് സോണിയാ ഗാന്ധി. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സീനിയര്‍ നേതാക്കള്‍ അദ്ദേഹത്തെ കണ്ട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീനിയര്‍ ക്യാമ്പും യുവ ക്യാമ്പും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇതിന്റെ ആദ്യ ഘട്ടമായി ജോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം കമല്‍നാഥിനെ കാണുകയും ചെയ്തു.
രാഹുല്‍ ക്യാമ്പിലുള്ള നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത് ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ ക്യാമ്പിന് താല്‍പര്യമുള്ള കാര്യമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചത് പോലെയുള്ള തിരിച്ചുവരവാണ് ഇത്തവണ ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.
Post Your Comments