ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിനു ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്.കുടവയര്‍ ഉണ്ടാകുന്നതോടെ നമ്മുടെ ശരീരത്തിന്റെ ആകാരവടിവ് നഷ്ടമാക്കുന്നു.
കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ പറ്റിയാണ് താഴേ പറയുന്നത്…
ഗ്രീക്ക് യോഗര്‍ട്ട്
satiating protein ധാരാളം അടങ്ങിയതാണ് ഗ്രീക്ക് യോഗര്‍ട്ട്. ആവശ്യത്തിനു പോഷകം അട്ടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ നല്ലതാണ്. കാത്സ്യത്താല്‍ സമ്പുഷ്ടമാണ് യോഗര്‍ട്ട്. ഫാറ്റ് ശരീരം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് തടയാന്‍ കാത്സ്യം സഹായിക്കും. അതുപോലെ പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയതാണ് യോഗര്‍ട്ട്. ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളി
വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്. അതുപോലെ ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി.
സാല്‍മണ്‍
മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍. പ്രോട്ടീന്‍ കലവറ കൂടിയാണ് ഇവ. കുടവയര്‍ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി. ബെല്ലി ഫാറ്റ് സെല്ലുകള്‍ നശിപ്പിക്കാന്‍ വൈറ്റമിന്‍ ഡി വളരെ മുന്നിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Post Your Comments