Latest NewsNewsIndia

രണ്ട് മാസം മുമ്പ് കാണാതായ ലക്ഷ്മി ആനയെ കണ്ടെത്തി ; പാപ്പാന്‍ പിടിയില്‍

ന്യൂഡല്‍ഹി•രണ്ട് മാസം മുമ്പ് കാണാതായ 47 കാരിയായ ലക്ഷ്മിയെന്ന ആനയെ കണ്ടെത്തിയതായി ഡല്‍ഹി വനം വകുപ്പ് ഉദ്യോഗസ്ഥന്‍. പുലർച്ചെ മൂന്ന് മണിയോടെ രാജ്യ തലസ്ഥാനത്തെ യമുന പുസ്ത പ്രദേശത്ത് നിന്നാണ് ‘ജംബോ ലക്ഷ്മി’യെയും ആനപ്പാപ്പാന്‍ സദ്ദാമിനെയും ഡല്‍ഹി പോലീസ് ‘കസ്റ്റഡി’യില്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കാണാതായ ആനയെ കണ്ടെത്താന്‍ രാജ്യവ്യാപകമായി അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ആനയെ കണ്ടെത്താൻ ചൊവാഴ്ച വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. 12 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന മൂന്ന് ടീമുകൾ യമുന നദിയുടെ തീരത്തും ഉത്തർപ്രദേശ്-ഡല്‍ഹി അതിര്‍ത്തിയിലും തെരച്ചില്‍ നടത്തി. ആനയെ പാർപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതിനാൽ യമുന പുസ്ത പ്രദേശത്ത് ശക്തമാക്കാന്‍ പോലീസിനോടും നിര്‍ദ്ദേശിച്ചിരുന്നു. ഷക്കാർപൂർ പോലീസ് അതിരാവിലെ ആനയെയും പാപ്പാനെയും കസ്റ്റഡിയിലെടുത്തതായി തങ്ങളെ അറിയിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആന സുരക്ഷിതയാണ്. രാവിലെ കുളിപ്പിച്ച് പ്രഭാതഭക്ഷണം നൽകി. ഹരിയാനയിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് ആനയെ അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Lxmi

ഡല്‍ഹി പോലീസ് കമ്മീഷണറുടെ (കിഴക്ക്) ഓഫീസിൽ നിന്ന് 100 മീറ്റർ അകലെയുള്ള ഒരു മൈതാനത്താണ് ലക്ഷ്മിയെ പാർപ്പിച്ചിരിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

ആനയെ നഗരത്തിൽ കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലക്ഷ്മിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിച്ചത്.

ജൂലൈ 6 ന് ആനയെ അവസാനമായി കണ്ടത് അനുസരിച്ച് മയൂർ വിഹാർ, അക്ഷർധാം, ഷക്കർപൂർ എന്നിവ ഉൾപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വൈദ്യപരിശോധന നടത്തിയ ശേഷം ബാൻ സാന്തൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് ആനയെ അയയ്ക്കും. ഇതിന്റെ ഗതാഗതത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഷക്കർപൂരിൽ താമസിക്കുന്ന കുടുംബത്തിന്റെതാണ് ആന. ആനയുടെ പാർപ്പിടം, പരിപാലനം തുടങ്ങിയവയ്ക്ക് ശരിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടമയ്ക്ക് കഴിയാത്തതിനാല്‍ ആനയെ പിടിച്ചെടുക്കുമെന്ന് കാട്ടി ഈ വര്‍ഷം ഫെബ്രുവരിയില്‍ വനം വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഉടമ യൂസഫ് അലി (45) ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ആനയെ മാറ്റാൻ ഹരിയാനയിലെ ബാൻ സാന്തൂർ ആന പുനരധിവാസ കേന്ദ്രത്തിൽ നിന്ന് അനുമതി തേടിയ ഡല്‍ഹി വനം വകുപ്പിന് ജൂലൈ ഒന്നിന് അവിടെ നിന്നും അനുമതി ലഭിച്ചു. തുടര്‍ന്ന് ജൂലൈ 6 ന് ആനയെ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു വനംവകുപ്പ് സംഘം എത്തിയപ്പോൾ അലിയും മകനും ബന്ധുക്കളും അവരെ ആക്രമിച്ചു. ആനപ്പാപ്പന്‍ ആനയേയും കൊണ്ട് അക്ഷർധാമിനടുത്തുള്ള വനത്തില്‍ അപ്രത്യക്ഷനാകുകയും ചെയ്തു.

ആനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ വനംവകുപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന വന്യജീവി വാർഡന്മാർക്ക് കത്ത് നൽകിയിരുന്നു.

ആനയെ നേപ്പാളിലേക്ക് കൊണ്ടുപോകുമെന്ന് സംശയിച്ചിരുന്നതിനാല്‍ വകുപ്പ് വന്യജീവി ക്രൈം കൺട്രോൾ ബ്യൂറോയെയും വിവരമറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button