കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ വെറും 30 ദിവസം സന്നദ്ധത അറിയിച്ച് ബംഗളൂരു കമ്പനി. ഇതിനായി ബാംഗ്ലൂര്‍ കമ്പനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അക്വുറേറ്റ് ഡിമോളിഷേഴ്‌സ് എന്ന കമ്പനിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുപ്പത് ദിവസം കൊണ്ട് കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റും. ഇതിന് 30 കോടി രൂപ ചെലവ് വരും. മലീനികരണം ഉണ്ടാകില്ലെന്നും കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കി.
Read Also : മരട് ഫ്‌ളാറ്റ് വിഷയം; പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നഗരസഭ പുറത്തുവിട്ടു
കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കകം നടപടി ആരംഭിക്കും. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്നും കമ്പനി ഹര്‍ജിയില്‍ പറഞ്ഞു. അതിനിടെ ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീം കോടതി 23ന് കേസ് പരിഗണിക്കുമ്‌ബോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുന്നതില്‍ അവ്യക്തത തുടരുന്നു. ഫ്‌ളാറ്റ് പൊളിക്കുന്നതിന് അനുകൂലമായി ഹാജരാകാമെന്നാണ് തുഷാര്‍ മേത്തയുടെ നിലപാട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്‍ വെങ്കിട്ട രമണി സര്‍ക്കാരിന് വേണ്ടി ഹാജരായേക്കും.
Post Your Comments