Latest NewsNewsIndia

ജനങ്ങൾ ഏത് ദിശയില്‍ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്? രാഹുൽ ഗാന്ധിയോട് അമിത് ഷാ

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ജനങ്ങൾ ഏത് ദിശയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. മിന്നല്‍ ആക്രമണം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി അതിനെ എതിര്‍ത്തു. വ്യോമാക്രമണം നടത്തിയപ്പോള്‍ തെളിവ് ആരാഞ്ഞെന്നും അദ്ദേഹം പറയുകയുണ്ടായി. ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Read also: ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ല; സത്താറിന്റെ മകൻ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് മോദി സ്ഥാപിച്ചിരിക്കുകയാണ്. പാകിസ്ഥാന് അവരുടെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുകൊടുത്തെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button