
ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കൂറ്റന്‍ ട്രക്ക് പാഞ്ഞു കയറി. ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ബംഗളൂരുവിൽ എയര്‍പോര്‍ട്ട് റോഡിലുണ്ടായ അപകടത്തിൽ, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ കോംപാക്ട് എസ്‍യുവിയാണ് യാത്രികന്‍റെ ജീവന്‍ രക്ഷിച്ച് ഇപ്പോൾ താരമായി മാറിയത്.
കാറിന്‍റെ ഡാഷ്ബോര്‍ഡിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കുറഞ്ഞ വേഗതയില്‍ റോഡിന്റെ മധ്യനിരയിലൂടെ സഞ്ചരിക്കുന്ന കാറിലേക്ക് എതിര്‍ദിശയില്‍ നിന്നും നിയന്ത്രണം നഷ്‍ടപ്പെട്ട് മുകളിലേക്ക് വീഴുന്ന ട്രക്കിനെയും വീഡിയോയില്‍ കാണാൻ സാധിക്കുന്നു. സൈഡ് എയര്‍ബാഗ് റിലീസായതിനാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഡ്രൈവര്‍ പുറത്തേക്കിറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന്‍ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു ഡിവൈഡറില്‍ ഇടിച്ച് എക്കോ സ്പോര്‍ട്ടിലേക്ക് മറിയുകയായിരുവെന്നാണ് റിപ്പോർട്ട്.
Also read :വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ കമ്പനിയുടെ എസ് യു വിക്ക് നിരവധി ആവശ്യക്കാർ
Post Your Comments