കിന്‍ഷാസ: ബോട്ട് മറിഞ്ഞ് 36പേരെ കാണാതായി. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ യാത്രാമധ്യേ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് സംഭവം. നഗരത്തില്‍നിന്ന് 100 മീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ട് മറിഞ്ഞത്. 76 പേരെ രക്ഷപ്പെടുത്തിയതായും അപകടകാരണം വ്യക്തമല്ലെന്നും ഡിആര്‍ കോംഗോ പോലിസ് അറിയിച്ചു.
ഹൈവേകള്‍ ഗതാഗതയോഗ്യമല്ലാത്തവ ആയതിനാൽ കോംഗോയിലെ ജനങ്ങള്‍ ജലഗതാഗതത്തെയാണ് കൂടുതലും ആശ്രയിക്കുന്നത്. ബോട്ടുകളുടെ ജീര്‍ണാവസ്ഥമൂലവും അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍പേര്‍ സഞ്ചരിക്കുന്നതിനാലും അപകടങ്ങൽ പതിവാകുന്നു.വേണ്ടതരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാലും നീന്തലറിയാത്തതിനാലും നിരവധി പേർ മരിക്കുന്നു. ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ അപകടങ്ങൾ കൂട്ടുന്നു.
Post Your Comments