മിക്കവരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ നമ്മുടെ ജീവിത ശൈലിയേയും ആരോഗ്യത്തേയും ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ്. ല്ല കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും വേണ്ടി നമുക്ക് ചില ഡയറ്റുകൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടി ചൂടുവെള്ളത്തിൽ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഏലക്കാപൊടിച്ചത് ജീരകകഷായത്തിൽ കഴിക്കുന്നതും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഉള്ളി ഇടിച്ച് പിഴിഞ്ഞ് മോരിൽ കഴിക്കുന്നതും നല്ലതാണ്.
കോളിഫ്ളവർ, ബ്രോക്കോളി, കാബേജ്, പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, കാപ്സിക്കം, ബേബി കോൺ, റാഡിഷ്, തക്കാളി, ഉള്ളി, വെളുത്തുള്ളി, ചീര എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം ഭക്ഷണത്തിൽ കൃത്യമായി കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കും. ആപ്പിൾ, വാഴപ്പഴം, പ്ലം, പിയർ, പൈനാപ്പിൾ, നാരങ്ങ, ഓറഞ്ച്, മധുരനാരങ്ങ, കിവി, സ്ട്രോബെറി, ക്രാൻബെറി, ബ്ലൂബെറി എന്നിവയും സ്ഥിരമായി കഴിക്കണം.
Post Your Comments