തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാരം വഴി പുത്തന്‍ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാമെന്നും, കേരള മാതൃക ദേശീയ ടൂറിസം രംഗത്ത് ചർച്ച ചെയ്യണമെന്നും കേരള ടൂറിസം വകുപ്പ്.
ALSO READ: കളിക്കളത്തിലെ പുരുഷാധിപത്യത്തിനെതിരെ പ്രതികരിച്ച് പ്രമുഖ വനിത ഇന്ത്യൻ താരം
പുതിയ ടൂറിസം പദ്ധതികൾ ചർച്ച ചെയ്യാനായി വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സെപ്റ്റംബര്‍ 16 തിങ്കളാഴ്ച കോവളത്ത് ഒത്തുചേരുന്നു.
ALSO READ: പാല ഉപതെരഞ്ഞെടുപ്പ് : എന്‍സിപിയില്‍ നിന്ന് കൂട്ടരാജി
സംസ്ഥാന ടൂറിസം ബോര്‍ഡുകളുടെ ബ്രാന്‍ഡിങും പ്രോത്സാഹന നടപടികളും തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോവളം ലീല റാവിസില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം-സാംസ്കാരിക സഹമന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. കേരള ടൂറിസം ആതിഥ്യമരുളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷത്തിന്‍റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്ര കാണാനെത്തും.
Post Your Comments