Latest NewsNewsInternational

എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്‌ത യുട്യൂബ് താരം

ന്യൂയോർക്ക്: എന്റെ ശരീരഭാരം കൂടി, നിങ്ങൾ ദയവ് ചെയ്ത് ഈ ബോഡി ഷെയിമിങിനെക്കുറിച്ച് പറയുന്നത് നിർത്താമോ? പ്രശസ്‌ത യുട്യൂബ് താരം ജാക്ലിൻ ഹില്ല് ചോദിച്ച ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഇന്ന് വൈറൽ ആണ്.

ALSO READ: അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തിൽ നിന്ന് രക്ഷപ്പെട്ട പതിനാലുകാരി കൂട്ട ബലാത്സംഗത്തിനിരയായി

ജാക്ലിൻ ഹില്ലിന്റെ തടി കൂടിയതിനെ തുടർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും കളിയാക്കി മുന്നോട്ട് വന്നത്. പലതരത്തിലുള്ള മോശം കമന്റുകളാണ് ജാക്ലിന് കേൾക്കേണ്ടി വന്നത്. അവസാനം സോഷ്യൽ മീഡിയയിലെ പലരുടെയും കളിയാക്കലുകൾ സഹിക്കാനാവാതെ ജാക്ലിൻ അക്കൗണ്ട് മുഴുവനും ഡിലീറ്റ് ചെയ്യുകയായിരുന്നു.

ALSO READ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അനുവദിക്കില്ല; ഉ​ട​ൻ ത​ന്നെ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

അടുത്തിടെയായി സമൂഹമാധ്യമങ്ങൾ നോക്കാൻ തന്നെ എനിക്ക് താൽപര്യമില്ല. എല്ലാവർക്കും പറയാനുള്ളത് ശരീര ഭാരം കൂടിയതിനെ കുറിച്ചാണ്. ഭാരം കൂടുന്നതിന് എന്നെ കുറ്റപ്പെടുത്തുന്ന കമന്റ് ആണ് ഞാൻ കാണുന്നതിലധികവും. ഇതിനെയൊക്കെ അതിജീവിക്കാൻ നല്ല പിന്തുണയും ആത്മവിശ്വാസവും നൽകിയ ദൈവത്തിനു നന്ദി”.- ജാക്ലിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button