തിരുവനന്തപുരം : മരട് ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്ന വിഷയത്തിൽ പരിഹാരങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉടമകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും മൂന്നിന പ്രശ്ന പരിഹാര നിര്‍ദേശങ്ങളടങ്ങുന്ന കത്തയച്ചു. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, ഫ്ലാറ്റ് പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്.
Also read : ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല
കഴിഞ്ഞ ദിവസം ഫ്ലാറ്റുടമകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും,. ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ തെറ്റായെന്ന ബോധ്യത്തോടെ ചീഫ് സെക്രട്ടറി മുഖേന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Post Your Comments