Latest NewsNewsIndia

ബംഗാളിൽ രാമന്‍ തുടക്കം കുറിച്ചുകഴിഞ്ഞു, ഇനി സര്‍ക്കാരില്‍ മാറ്റമുണ്ടാകും; മമത ബാനർജിക്കെതിരെ ബി.ജെ.പി എം.എല്‍.എ

ബലിയ: അസം പൗരത്വ രജിസ്‌ട്രേഷനെക്കുറിച്ചുള്ള ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വിമര്‍ശനങ്ങൾക്കെതിരെ പരിഹാസവുമായി ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള എം.എല്‍.എയായ സുരേന്ദ്ര സിങ് ആണ് മമതയ്‌ക്കെതിരെ രംഗത്തെത്തിയത്. ബംഗ്ലാദേശികളെ സംസ്ഥാനത്തു നിലനിര്‍ത്തി രാഷ്ട്രീയം കളിക്കാനാണു മമതയ്ക്കു താത്പര്യമെങ്കില്‍, അതിനവര്‍ക്കു ധൈര്യമുണ്ടെങ്കില്‍ അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: സംസ്ഥാനത്തെ വിവിധ ട്രസ്റ്റുകള്‍ക്ക് കര്‍ശന താക്കീതുമായി കെ.മുരളീധരന്‍

മമതാ ബാനര്‍ജി ഇന്ത്യക്കാരിയാണ്. അതുകൊണ്ട് ഇവിടെക്കഴിയാം. പക്ഷേ ദേശദ്രോഹ നയങ്ങളില്‍ ആകൃഷ്ടരായാല്‍ പി. ചിദംബരം അനുഭവിക്കുന്നതു പോലെ പാഠം പഠിക്കും. വിദേശികള്‍ അഭയാര്‍ഥികളായി കടന്നു വന്ന് ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ ബി.ജെ.പി ഒരിക്കലും സഹിഷ്ണുത പുലര്‍ത്തില്ലെന്നും സുരേന്ദ്ര സിങ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button