KeralaLatest NewsNews

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞിന്റെ രൂപത്തില്‍ കൈവന്ന മഹാഭാഗ്യത്തെ തട്ടിയെടുത്ത വിധിയെ ഓര്‍ത്ത് വേദനയോടെ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതികള്‍

മണ്ണാര്‍ക്കാട്: പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞിന് ദാരുണാന്ത്യം. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണാണ് രണ്ട് വയസുള്ള കുട്ടി മരിച്ചത്. പള്ളിക്കുറുപ്പ് മാങ്ങോട്ടിലെ വാടകവീട്ടിലാണ് സംഭവം. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പില്‍ ഷിഹാബുദ്ദീന്‍ -ആയിഷ ദമ്പതിമാരുടെ ഏക മകള്‍ മിന്‍ഹ ഫാത്തിമയാണ് മരിച്ചത്.

READ ALSO: രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ച കേസ്: അക്രമം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഷിഹാബുദ്ദീന്‍. വൈകുന്നേരം കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2004-ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

READ ALSO: വ്യാജ വാറ്റ് വേട്ട; എക്‌സൈസിന്റെ തന്ത്രപരമായ നീക്കത്തില്‍ പിടികൂടിയത് പത്ത് ലിറ്റര്‍ ചാരായം, മൂന്ന് പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button