അമരാവതി : ബോട്ട് മറിഞ്ഞു 7പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. മുപ്പതിലധികം പേരെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേർക്കായി ദുരന്തനിവാരണ സേന തെരച്ചിൽ തുടരുന്നു. 11 ജീവനക്കാരുൾപ്പെടെ 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അനുവദിച്ചതിലും കൂടുതൽ ആളുകൾ കയറിയതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് സൂചന കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : ആന്ധ്രാപ്രദേശിൽ ബോട്ട് മറിഞ്ഞു : നിരവധിപേരെ കാണാതായി
Leave a Comment