
കോട്ടയം: എന്‍സിപിയില്‍ ഉണ്ടായ കൂട്ടരാജിയില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. രാജിവച്ചവര്‍ യുഡിഎഫിന്റെ ഉപകരണങ്ങള്‍ ആണെന്നും മാണി സി.കാപ്പന് എന്തുകൊണ്ടും യോഗ്യനായ സ്ഥാനാര്‍ഥിയാണെന്നും എന്‍സിപിയില്‍ പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഭിന്നതകളില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം അഭ്യാസങ്ങള്‍ ഉണ്ടാകുക പതിവാണ്. രാജിവച്ചവരുമായി ഇനിയൊരു ചര്‍ച്ച ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളി അടക്കമുള്ള 42 പേർ രാജിവെച്ചത്.
Post Your Comments