ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രമുഖ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രശ്‌നത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇമ്രാന്‍ ലോക രാജ്യങ്ങളുടെ സഹായം തേടി രംഗത്തെത്തിയത്.
ALSO READ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെന്ന് കോടിയേരി
ഇന്ത്യാ പാക് ബന്ധം സ്‌ഫോടനാത്മകമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിയെ സമീപിച്ചതുകൊണ്ട് കാര്യമില്ലെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും നിരാകരിച്ചിരുന്നു. ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയത്.
Post Your Comments