തണുപ്പുകാലം രോഗങ്ങളുടെ കൂടി കാലമാണ്. ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വസനപ്രശ്നം, ദഹനക്കുറവ്-ഇവയെല്ലാമാണ് തണുപ്പുകാലത്തെ പ്രധാന അസുഖങ്ങള്‍. നമ്മുടെ ശരീരത്തിനാണെങ്കില്‍ സ്വാഭാവികമായി ഇത്തരം രോഗങ്ങള്‍ പരത്തുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള കഴിവ് കുറയുന്ന സമയം കൂടിയാണ് തണുപ്പുകാലം.
പ്രതിരോധശേഷി പ്രശ്നത്തിലാകുന്ന സമയമായതിനാല്‍ തന്നെയാണ് മഞ്ഞുകാലത്ത് അല്‍പം കൂടുതല്‍ കരുതല്‍ ആരോഗ്യകാര്യങ്ങളില്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ജങ്ക് ഫുഡ്, ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണം- ഇവയെല്ലാം തണുപ്പുകാലത്ത് കഴിക്കുന്നതില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇവയെല്ലാം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.
തണുപ്പുകാലത്തെ ഇത്തരം അസുഖങ്ങളെയെല്ലാം നേരിടാന്‍ രണ്ടേ രണ്ട് സ്പൂണ്‍ തേന്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗാണുക്കളെ പ്രതിരോധിക്കാന്‍ തേനിനുള്ള കഴിവ് അത്രത്തോളം വലുതാണെന്നാണ് ഇവര്‍ പറയുന്നത്.
ശരീരത്തിനാവശ്യമായ വിറ്റാമിന്‍- സി, ഡി, ഇ, കെ, ധാരാളം ആന്റി ഓക്സിഡന്റുകള്‍, ബി കോംപ്ലക്സ്, ബീറ്റ കെരോട്ടിന്‍ തുടങ്ങി നമ്മുടെ ശരീരത്തിന് ആരോഗ്യം പകരുന്ന പല ഘടകങ്ങളും തേനില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെയാകാം തേനിനെ ‘പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക്’ എന്ന് വിളിക്കുന്നതും.
കഫക്കെട്ടിനെ ചെറുക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് തേന്‍ എന്ന് ഡി.കെ പബ്ലിഷിംഗ് ബുക്ക്സ് ഇറക്കിയ ‘ഹീലിംഗ് ഫുഡ്സ്’ എന്ന പുസ്തകം അവകാശപ്പെടുന്നു. കുട്ടികളിലെ ഉറക്കക്കുറവ് പരിഹരിക്കാനും തേന്‍ ഉത്തമമാണത്രേ.
തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങളകറ്റാന്‍ ദിവസത്തില്‍ രണ്ടേ രണ്ട് സ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തേന്‍ തനിയെ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് ഇളം ചൂടുള്ള വെള്ളത്തില്‍ കലര്‍ത്തിയും കഴിക്കാം. അതല്ലെങ്കില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്തും കഴിക്കാവുന്നതാണ്. രണ്ട് സ്പൂണ്‍ തേനിന് അര മുറി നാരങ്ങയുടെ നീര് മതിയാകും. ഇവ രണ്ടും ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിക്കാവുന്നതുമാണ്.
h
Post Your Comments