Latest NewsNewsMobile PhoneTechnology

വീണ്ടും ഞെട്ടിച്ച് റിയൽമി :64 എംപി ക്വാഡ് ക്യാമറ സ്മാർട്ട്ഫോൺ പുറത്തിറക്കി

വീണ്ടും ഞെട്ടിച്ച് റിയൽമി. 64 എംപി ക്വാഡ് ക്യാമറയോട് കൂടിയ പുതിയ സ്മാർട്ട് ഫോൺ റിയല്‍മി എക്സ് ടി പുറത്തിറക്കി. പഴയ ഫോണുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രൂപകല്‍പനയാണ് ഫോണിനുള്ളത്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് നോച്ച് ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗണ്‍ 712 എഐഇ പ്രൊസസർ,ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സാംസങിന്റെ ഐഎസ്ഓസെല്‍ ജിഡബ്ല്യൂ വണ്‍ സെന്‍സര്‍ ഉൾപ്പെടുന്നതാണ് 64 എംപി ക്യാമറ. എഫ് 1.8 അപ്പേര്‍ച്ചറും ഇലക്ട്രോണിക് സ്റ്റെബിലൈസേഷനും ഇതിൽ ലഭ്യമാണ്.

realme XT

എട്ട് മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് മെഗാപിക്സലിന്റെ മൈക്രോ ക്യാമറ, രണ്ട് മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് മറ്റു മൂന്ന് ക്യാമറകൾ. സോണി ഐഎംഎക്സ് 471 സെന്‍സറോട് കൂടിയ 16 എംപി ക്യാമറ സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, 20 വാട്ട് വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം, ഡിസ്പ്ലേയ്ക്കും ബാക്ക് പാനലിലും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനം എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

realme XT 2

ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6ലായിരിക്കും ഫോൺ പ്രവർത്തിക്കുക. സിസ്റ്റം യൂസര്‍ ഇന്റര്‍ഫേയ്സ് പുതുക്കിയിട്ടുണ്ട്.ഡാര്‍ക്ക് മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നു. പേള്‍ വൈറ്റ്, പേള്‍ ബ്ലൂ നിറങ്ങളിൽ വിപണിയിലെത്തുന്ന ഫോണിന്റെ നാല് ജിബി റാം + 64 ജിബി പതിപ്പിന് 15999 രൂപയും ആറ് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 16999 രൂപയും എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജിന് 1899 രൂപയും ആണ് വില. സെപ്റ്റംബര്‍ 16നു ഫ്ളിപ്കാര്‍ട്ട് വഴി ഫോണിന്റെ ആദ്യ വില്‍പന ആരംഭിക്കും.

Also read:ഓരോ ദിവസവും വാഹന വിപണി താഴേക്ക്; നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായി പ്രമുഖ ബ്രാൻഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button