Latest NewsIndiaInternational

കയ്യടി പ്രതീക്ഷിച്ചു ചെന്ന ഇമ്രാൻ ഖാനെ പാക് അധിനിവേശ കാശ്മീരിലെ ജനത കൂവിയോടിച്ചു

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാക് അധീന കശ്മീര്‍ ജനതയില്‍ നിന്നും പിന്തുണ തേടിയ ഇമ്രാന്‍ ഖാന് പകരം ലഭിച്ചത് കൂവല്‍. കഴിഞ്ഞ ദിവസമാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ ഇമ്രാന്‍ ഖാന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റാലിയോട് അനുബന്ധിച്ചുള്ള പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ജനദ്രോഹപരമായ നടപടിയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും, കശ്മീര്‍ ജനതയുടെ ദുരിതങ്ങള്‍ പുറം ലോകത്തെ അറിയച്ചത് തന്റെ സര്‍ക്കാരാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയിലെ മുസ്ലീം ജനതയ്‌ക്കൊപ്പം ലോക മുസ്ലീം ജനതയും ഇന്ത്യയ്‌ക്കെതിരെ തിരിയും. ലോകത്തിലെ 125 കോടി മുസ്ലീങ്ങള്‍ ഇന്ത്യയുടെ ചെയ്തികള്‍ കാണുന്നുണ്ട്. ജമ്മു കശ്മീരിലെ അടിച്ചമര്‍ത്തല്‍ ജനങ്ങളെ തീവ്രവാദികളാക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മുസഫറാബാദില്‍ നടത്തിയ ഈ പ്രസംഗത്തിനിടെയാണ് ഇമ്രാനെതിരെ കൂവലും മുദ്രാവാക്യം വിളികളും ഉയര്‍ന്നത്. കശ്മീര്‍ തിരിച്ചു പിടിക്കാന്‍ പാക് അധീന കശ്മീര്‍ ജനത ഇന്ത്യയ്‌ക്കെതിരെ പോരാടണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.

എന്നാല്‍ ജനങ്ങളില്‍ നിന്നും തകര്‍പ്പന്‍ കയ്യടി പ്രതീക്ഷിച്ച ഇമ്രാനെതിരെ വേദിയില്‍ നിന്നും കൂവലും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഇമ്രാന്‍ ഖാന്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യമാണ് സദസ്സില്‍ നിന്നും ഇമ്രാനെതിരെ ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button