ന്യൂഡല്‍ഹി : സമ്മേളനത്തിനെത്താതെ അത്താഴത്തിന് കൃത്യ സമയത്തെത്തി മാതൃക കാണിച്ച് പാക് പ്രതിനിധികള്‍. ഷാങ്ഹായി കോ- ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റ ദ്വിദിന സമ്മേളനത്തിന്റെ സമാപനത്തിന് ശേഷം ഒരുക്കിയ അത്താഴ വിരുന്നിനാണ് പ്രതിനിധികള്‍ കൃത്യസമയത്തെത്തിയത്. അതേ സമയം ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മിലിട്ടറി മെഡിസിന്‍ കോണ്‍ഫറന്‍സില്‍ നിന്ന് പാകിസ്ഥാന്‍ വിട്ട് നിന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ഡല്‍ഹിയില്‍ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ മിലിട്ടറി കോണ്‍ഫറന്‍സ് നടന്നത്.
27 അന്താരാഷ്ട്ര പ്രതിനിധികളും 40 ഇന്ത്യന്‍ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ടത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനത്തിനോ സമ്മേളനത്തിനോ പാക് പ്രതിനിധികള്‍ എത്തിയിരുന്നില്ല. സമ്മേളനത്തിന് എത്തിയില്ലെങ്കിലും അത്താഴവിരുന്നിന് പ്രതിനിധികളെല്ലാവരും തന്നെ കൃത്യസമയത്ത് എത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സമ്മേളനത്തില്‍ പങ്കാളികളാന്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം പാകിസ്ഥാനെയും ക്ഷണിച്ചിരുന്നു.
എന്നാല്‍ അവരില്‍ ഒരാള്‍ പോലും ആദ്യ ദിനത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം ദിവസം പാക് പ്രതിനിധികളായി രണ്ട് പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാവിലെ വിവരം ലഭിച്ചിരുന്നെങ്കിലും അവര്‍ സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു.ഇതോടെയാണ് സോഷ്യൽ മീഡിയയിൽ പരിഹാസമുയർന്നത്.
Post Your Comments