Latest NewsInternational

സ്കാൻ ചെയ്യുന്നതിനിടെ ഗർഭസ്ഥ ശിശുവിന്റെ മുഖം കണ്ട് ഞെട്ടിത്തരിച്ച് ഗർഭിണി

ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു.

സ്കാൻ ചെയ്യുന്നതിനിടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖമൊന്ന് കാണാൻ മോഹം തോന്നിയ ‘അമ്മ സ്ക്രീനിലേക്ക് നോക്കി. എന്നാൽ പൊന്നോമനയെ കണ്ട ‘അമ്മ ശരിക്കുമൊന്ന് ഞെട്ടിപ്പോയി. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ മുഖം പിശാചിന്റെത് പോലെയിരിക്കുന്നുവെന്ന് അമ്മയ്ക്ക് തോന്നി. 24ാം ആഴ്ച്ചത്തെ സ്കാൻ ചെയ്യുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന ഈ കാഴ്ച് കാണാനായത്. അയന്ന കാരിംഗ്ടൺ എന്ന 17കാരി സ്കാൻ ചെയ്യുന്നതിനിടെയാണ് സംഭവം. ഇത് കണ്ടപ്പോൾ തന്നെ കുഞ്ഞിന് മറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അയന്ന ഡോക്ടറിനോട് ചോദിച്ചു.

നിങ്ങൾ ഇതിന് ടെൻഷനടിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് തോന്നുന്നതാണ്. വളരെ ആരോ​ഗ്യമുള്ള ഒരു കുഞ്ഞിനെയാണ് നിങ്ങൾക്ക് കിട്ടാൻ പോകുന്നതെന്ന് ഡോക്ടർ അയന്നയോട് പറഞ്ഞു. കുഞ്ഞിന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് അയന്ന ഡോക്ടറിനോട് പറഞ്ഞു.ഉടൻ തന്നെ ഡോക്ടർ വയറ്റിന് മുകളിൽ ഡോപ്ലർ വയ്ക്കുകയും ആ നിമിഷം കുഞ്ഞ് ചിരിക്കുന്ന മുഖം കാണാനായെന്ന് അയന്ന പറയുന്നു.

സ്കാൻ കോപ്പിയുടെ ഫോട്ടോകൾ അയന്ന ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. യുഎസിലാണ് സംഭവം. കുഞ്ഞ് വയറ്റിൽ കിടന്ന് കാണിക്കുന്ന വികൃതികൾ സന്തോഷത്തോടെ ആസ്വദിക്കുകയാണെന്ന് അയന്ന പറഞ്ഞു.

shortlink

Post Your Comments


Back to top button