Latest NewsKeralaNews

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു വ​ന്ന​വ​ര്‍ വന്‍ അപകടത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട് : സംഭവമിങ്ങനെ

ക​ണ്ണൂ​ര്‍: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു വ​ന്ന​വ​ര്‍ വന്‍ അപകടത്തിൽ നിന്നും രക്ഷപെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്.കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു​ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​ന്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി എ​ത്തി​യ​വരാണ് ക്ഷേ​ത്ര​ച്ചി​റ​യി​ല്‍ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ചി​റ​വ​ക്ക് ജം​ഗ്ഷ​നി​ല്‍​നി​ന്നു രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ക്ഷേ​ത്ര​ച്ചി​റ​യ്ക്കു ​മു​ന്നി​ലാ​ണ് അ​വ​സാ​നി​ക്കു​ക. ഇ​വി​ടെ ചി​റ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ഏ​ഴു പ​ട​വു​ക​ള്‍ മാത്രമുള്ളതിനാൽ ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ പോ​കാ​റു​ള്ളൂ.

Also read : ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണത്തിന് സിനിമ പ്രവർത്തകർ എത്തി; കെ. എം മാണിയുടെ ആത്മാവ് പറയുന്നതെന്താണെന്ന് പ്രവചിച്ച് വിനയൻ

ഈ വഴിയിലൂടെ ഗൂഗിൾ മാപ് നോക്കി വ​രി​ക​യും ചി​റ​യ്ക്കു സ​മീ​പ​ത്തേ​ക്കു കാ​ര്‍ വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​ല്പം​കൂ​ടി മാ​റി​യി​രു​ന്നു​വെ​ങ്കി​ല്‍ കാ​ര്‍ ചി​റ​യി​ലേ​ക്കു പ​തി​ക്കുമായിരുന്നു.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാ​ര്‍ ഇ​വി​ടെ​നി​ന്നു നീ​ക്കം​ചെ​യ്ത​ത്. യാ​ത്ര​ക്കാ​ര്‍ പരിക്കേൽക്കാതെ രക്ഷപെട്ടു എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button