Life Style

കുഞ്ഞുങ്ങൾക്ക് പശുവിൻ പാൽ നൽകിയാൽ 

പശുവിൻ പാൽ കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു സമീകൃത പോഷകാഹാരമാണ്. പക്ഷെ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കുന്നത് ഒഴിവാക്കണമെന്ന് ശിശുരോഗ വിദഗ്ധർ നിർദേശിക്കുന്നത്. പശുവിന്‍പാല്‍ നല്കുന്നത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന വ്യവസ്ഥകളില്‍ അണുബാധയുണ്ടാവാനും കാരണമാകുമെന്ന് പഠനറിപ്പോര്‍ട്ടുകൾ വന്നിരുന്നു. ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതെ വരുന്ന അവസ്ഥകളില്‍ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ നൽകാറുണ്ട്. ഗ്രാമപ്രദേശങ്ങളിലാണ് ഈ പ്രവണത കൂടുതലയും കാണപ്പെടുന്നത്.

ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇതില്‍ ഇരുമ്പിന്റെ അംശം കുറവായതുകൊണ്ട് വിളര്‍ച്ചയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാകാതെ വരുന്നതോടെ കുഞ്ഞിന്റെ കിഡ്‌നിയെ പോലും പാലിന്റെ ഉപയോഗം ദോഷകരമായി ബാധിക്കും. പശുവിന്‍ പാലിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനാണ് കുഞ്ഞുങ്ങളില്‍ അലര്‍ജിക്ക് കാരണമാകുന്നത്. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ പത്തില്‍ മൂന്ന് കുഞ്ഞുങ്ങളിലും പശുവിന്‍ പാലിന്റെ ഉപയോഗം മൂലമുള്ള അലര്‍ജിയുള്ളതായി കണ്ടെത്തയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button