ഗ്രീന്‍ ടീ നല്ലതല്ലേ എന്നോര്‍ത്ത് ദിവസത്തില്‍ അഞ്ചാറ് തവണ കഴിച്ചാലോ? അത് അത്ര ആരോഗ്യകരമല്ലെന്ന് അറിയുക. പരമാവധി മൂന്ന് കപ്പ് വരെയെല്ലാം കഴിക്കാം. അതിലധികമായാല്‍ ഗുണങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ വിപരീതഫലമുണ്ടാകാനും മതിയത്രേ.
ALSO READ: കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ചു; കോലിക്ക് അനുഷ്കയുടെ ചുംബനം
ഇനി, വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ ടീ കഴിക്കുന്നതെങ്കില്‍, ഒരു കാരണവശാലും ഇതില്‍ പഞ്ചസാര ചേര്‍ക്കരുത്. പഞ്ചസാര ചേര്‍ത്ത് ഗ്രീന്‍ ടീ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകില്ല. പഞ്ചസാരയ്ക്ക് പകരം ഡേറ്റ്സ് സിറപ്പോ, തേനോ, കരിപ്പെട്ടിയോ ഒക്കെ ചേര്‍ക്കാവുന്നതാണ്.
ALSO READ: അരിസോണയിൽ ഓണമഹോത്സവം സെപ്റ്റംബർ 14 ന്
ചായയാണെങ്കിലും കാപ്പിയാണെങ്കിലും അത്, രാവിലെ എഴുന്നേറ്റയുടന്‍ കഴിക്കുന്ന ശീലം നല്ലതല്ലെന്ന് കേട്ടിട്ടില്ലേ? ഇക്കാര്യം ട്രീന്‍ ടീയുടെ കാര്യത്തിലും ബാധകമായേക്കുമെന്നാണ് വിദഗ്ധോപദേശം.
Post Your Comments