Latest NewsNewsInternational

കുടിയേറ്റക്കാർക്ക് നല്ല കാലം, കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറുമായി ഒരു നഗരം; സ്വാഗതം

റോം: കുടിയേറ്റക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇറ്റലിയിലെ മൊലിസെ നഗരം ജനങ്ങളെ സ്വാഗതം ചെയ്യുന്നു. ജനസംഖ്യ കുറവുള്ള രാജ്യങ്ങൾ വിദേശികളെയടക്കം സ്ഥിരതാമസത്തിന് ക്ഷണിക്കാറുണ്ട്. എന്നാൽ മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറാണ് മൊലിസെ നഗരം മുന്നോട്ട് വച്ചിരിക്കുന്നത്.

ALSO READ: ഇമ്രാൻ ഖാന് രക്ഷയില്ല, കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് തിരിച്ചടി; പാക്ക് നിയമ മന്ത്രാലയ സമിതി പറഞ്ഞത്

ഈ നഗരത്തിൽ സ്ഥിരതാമസത്തിന് തയ്യാറാകുന്നവർക്ക് 27000 ഡോളർ ആണ് ആദ്യം നൽകുക. 19 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. അവിടെ തീരുന്നില്ല ധനസഹായം. പിന്നീടങ്ങോട്ട് പ്രതിമാസം 700 യൂറോ (55000 രൂപ) മൂന്ന് വർഷം വരെ നൽകും.

വരുന്നവർ നാട്ടിൽ എന്തെങ്കിലും ചെറുകിട ബിസിനസ് തുടങ്ങണം എന്ന നിബന്ധന മാത്രമേയുള്ളൂ. ബിസിനസ് തുടങ്ങാനുള്ള എല്ലാ സഹായവും പ്രാദേശിക ഭരണകൂടം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. സ്ഥിരതാമസത്തിന് വരുന്നവർക്ക് പ്രദേശത്ത് എന്ത് ബിസിനസ് വേണമെങ്കിലും തുടങ്ങാം. ഹോട്ടൽ, ഭക്ഷണശാല, ബാർ, കൃഷി, ബ്യൂട്ടിപാർലർ, ലൈബ്രറി, പലചരക്ക് കട തുടങ്ങി എന്ത് വേണമെങ്കിലും ആരംഭിക്കാമെന്നാണ് വാഗ്‌ദാനം.

ALSO READ: ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം

സെപ്‌തംബർ 16 മുതൽ ഇതിനായി അപേക്ഷിക്കാം. ചെറിയ കുട്ടികളുള്ള ദമ്പതിമാരാണെങ്കിൽ പ്രത്യേക പരിഗണന ലഭിക്കും. മഞ്ഞുമൂടിയ മലനിരകളും, ഇടതൂർന്ന് നിൽക്കുന്ന ഒലീവ് മരങ്ങളും പച്ചപ്പും കൊണ്ട് ആരുടെയും മനം നിറയ്ക്കുന്നതാണ് മൊലിസെ. റോമിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിരവധി ചെറുപട്ടണങ്ങളുണ്ട്. ഇത്തരത്തിലുള്ള 136 ചെറുപട്ടണങ്ങളിൽ 106 ലും ജനസംഖ്യ കുറവാണ്. ഫോർണെലി, പെഷെ, റിക്‌സിയ തുടങ്ങിയ അതിമനോഹരമായ പ്രദേശങ്ങളിലേക്കാണ് കുടിയേറ്റക്കാരെ ക്ഷണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button