Latest NewsNewsIndia

റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍ നല്‍കും. 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിൽ ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കും. ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങള്‍ തയാറാക്കുന്നത് ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ്. വ്യത്യസ്‌ത സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ പദ്ധതിക്ക് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നന്ദി അറിയിച്ച്‌ ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്സേന ട്വീറ്റ് ചെയ്തു.

Read also: മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ചു, പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി പങ്കാളിയായത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button