ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി. പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന നീക്കങ്ങൾ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും സോണിയ പറയുകയുണ്ടായി. ഡൽഹിയിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ മാത്രം സജീവമായിരുന്നാല്‍ പോര. തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് സാധിക്കണം. സാമ്പത്തിക സ്ഥിതി ഇന്ത്യയില്‍ ഭീകരമാണ്. ഈ കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments