ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമാക്കി കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഒക്ടോബര്‍ 15 മുതല്‍ 25 വരെയാണ് കോണ്‍ഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ തുറന്നുകാണിച്ച് രാജ്യമൊട്ടാകെ വലിയ തോതിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുളള മൂന്നുദിവസം സംസ്ഥാനതലത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
Read also: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി
Post Your Comments