കൊൽക്കത്ത : ഗതാഗത നിയമലംഘനങ്ങൾക്ക് അമിത് പിഴ ഈടാക്കുന്ന പുതിയ മോട്ടോര്‍ വാഹന നിയമഭേദഗതി പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മോട്ടോര്‍ വാഹനനിയമ ഭേദഗതിയിലൂടെയുള്ള പിഴ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബുധനാഴ്ച വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം. ഭേദഗതി വരുത്തിയ നിയമം അതേപടി നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക വളരെ കൂടുതലാണെന്നും മമത പറഞ്ഞു. അതേസമയം ഗുജറാത്ത് സര്‍ക്കാര്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ സ്വന്തം നിലയക്ക് കുറച്ചിരുന്നു.
വാഹന നിയമലംഘനത്തിലുള്ള പിഴത്തുക എത്രവേണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര നിർദേശം സ്വാഗതം ചെയുന്നുവെന്നായിരുന്നു കേരളത്തിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. വൈകിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വിട്ടുനൽകിയതില്‍ സന്തോഷമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാന്‍ സാധിക്കു. പഴയ പിഴത്തുക പുനസ്ഥാപിക്കാതെ നിരക്ക് പുതുക്കി നിശ്ചയിക്കുമെന്നും . ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.
Post Your Comments