കോട്ടയം: മരടിലെ ഫ്‌ളാറ്റ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് കണ്ണില്‍ ചോരയില്ലാത്ത നടപടിയെന്നു .പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉത്തരവ് അപ്രായോഗികവും നടപ്പിലാക്കാന്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതുമാണ്. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ കോടിയേരി പറഞ്ഞു.
Also read : മരട് ഫ്‌ളാറ്റ് പ്രശ്‌നം; ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി ഉടമകള്‍
ഫ്‌ളാറ്റിലെ താമസക്കാര്‍ അവരുടേതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ പറയുന്നത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. എന്നാല്‍ ഇവിടെ കയ്യേറ്റത്തില്‍ ഒരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് നടപടി ഉണ്ടായതെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്നും കോടിയേരി വ്യക്തമാക്കി
Post Your Comments