Latest NewsInternational

സാമ്പത്തിക നില തകർന്നു തരിപ്പണമായ പാകിസ്ഥാനിൽ പാലിന് പെട്രോളിനേക്കാൾ വില

കമ്മീഷണര്‍ ഓഫീസ് നിശ്ചയിച്ച പാലിന്റെ ഔദ്യോഗിക വില ഇപ്പോഴും ലിറ്ററിന് 94 രൂപയാണ്.

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ പാല്‍ വില പെട്രോള്‍ വിലയേക്കാള്‍ ഉയര്‍ന്നു.ഇതിനു മുമ്പ് ഒരിക്കല്‍ പോലും പാലിന് ഇത്രയും വില ഉയര്‍ന്നിട്ടില്ലെന്നാണ് കടക്കാര് പറയുന്നത്. പാക്കിസ്ഥാന്റെ സാമ്പത്തിക രംഗം തകര്‍ന്നിരിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ കമ്മീഷണര്‍ ഓഫീസ് നിശ്ചയിച്ച പാലിന്റെ ഔദ്യോഗിക വില ഇപ്പോഴും ലിറ്ററിന് 94 രൂപയാണ്.

പുണ്യമാസത്തെ ഘോഷയാത്രകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പാല്‍, ജ്യൂസ്, തണുത്ത വെള്ളം എന്നിവ നല്‍കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സബീല്‍സ് (സ്റ്റാളുകള്‍) സ്ഥാപിക്കും. ഇത് മുന്നില്‍ കണ്ടാണ് മുഹ്‌റം നാളില്‍ പാലിന് വലിയ ഡിമാന്‍ഡ് ഏറിയത്.എന്നാല്‍ തങ്ങള്‍ എല്ലാ വര്‍ഷവും പാല്‍ സബീല്‍ സ്ഥാപിക്കുന്നു, പാല്‍ വിലവര്‍ദ്ധനവ് കാരണം ഈ വര്‍ഷം ഇത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ല,’ സബീല്‍ സ്ഥാപിച്ച ഒരു ജീവനക്കാരന്‍ പറഞ്ഞത് ഇങ്ങനെയാണ്.

അതേസമയം പാല്‍ വില നിയന്ത്രിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള കറാച്ചി കമ്മീഷണര്‍ ഇഫ്തിക്കര്‍ ഷല്‍വാനി, പാലിന്റെ അമിത നിരക്കിനെതിരെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നാണു ആരോപണം. പെട്രോളിനും ഡീസലിനും രാജ്യത്ത് യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന് വില.കറാച്ചി നഗരത്തിലുടനീളം 120 മുതല്‍ 140 രൂപ വരെ പാല്‍ വില്‍ക്കുന്നുണ്ട്, കാരണം ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നുവെന്നാണ് കടക്കാർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button