
ലക്നൗ: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ നിരവധി പേരാണ് പിടിയിലാകുന്നതും പിഴയടയ്ക്കുന്നതും. ഇതിനിടെ ലുങ്കി ധരിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ചുമത്തപ്പെട്ട പിഴയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലുങ്കിയും ബനിയനും ധരിച്ചതിന് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 2,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍ പാന്റ്സിനൊപ്പം ഷര്‍ട്ടോ ടീ ഷര്‍ട്ടോ ധരിക്കണമെന്നാണ് പുതിയ നിയമം നിഷ്കര്‍ഷിക്കുന്നത്. കൂടാതെ ഷൂവും ധരിക്കണമെന്നും വ്യവസ്ഥയുണ്ട്.സ്കൂള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.
Read also: പുതുക്കിയ മോട്ടോര്‍ വാഹന നിയമം ബാധിക്കുന്നത് പ്രവാസികളെയും
Post Your Comments