Latest NewsIndiaNews

മലയാളികള്‍ക്ക് പൊന്നോണ ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് പൊന്നോണ ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മലയാളത്തിലായിരുന്നു അമിത്ഷായുടെ ട്വീറ്റ്. ഓണമാഘോഷിക്കുന്ന ഈ ഐശ്വര്യവേളയില്‍ ലോകമാസകലമുള്ള മലയാളി സഹോദരീ-സഹോദരന്മാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. സന്തോഷവും സമാധാനവും സമൃദ്ധിയും സര്‍വ്വ യിടത്തും വിതറാന്‍ ഈ ഓണാഘോഷം ഇടവരുത്തട്ടെയെന്നും അമിത് ഷാ പറഞ്ഞു.

ALSO READ:  ഡ്രൈവർ ഉറങ്ങി; ഓട്ടോപൈലറ്റ് ഫങ്ക്ഷനിൽ കാർ പാഞ്ഞത് തൊണ്ണൂറ് കിലോമീറ്റർ വേഗതയിൽ , വീഡിയോ കാണാം

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകള്‍ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, വി മുരളീധരന്‍ എന്നിവരും ഓണാശംസകള്‍ നേര്‍ന്നിരുന്നു.

ALSO READ: കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button