കൊച്ചി : നാടും നഗരവും ഇന്ന് ഉത്രാടപാച്ചിലിന്റെ തിരക്കിലാണ്. സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ് മലയാളികള്‍. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിച്ചു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിച്ചില്ല. കോടിയെടുക്കാനെത്തുന്നവരുടെ തിരക്കാണ് വസ്ത്ര വിപണിയിലെങ്കില്‍ പച്ചക്കറികളും വീട്ടുസാധനങ്ങളും വാങ്ങാനുള്ള തിരക്കാണ് മറ്റ് വിപണികളില്‍.
വയലും വിളവെടുപ്പും ഇമ്പമുള്ള കൂടിച്ചേരലും ഗൃഹാതുരത മാത്രമാണെങ്കിലും ചിലതെല്ലാം നഷ്ടമാവാതെ കാത്ത് സൂക്ഷിക്കുന്നുണ്ട് ഓരോ മലയാളിയും. അത് മാത്രമാണ് ഓണക്കാലം അവശേഷിപ്പിക്കുന്നതും. ഇനിയുള്ള മണിക്കൂറുകള്‍ പഴമയിലേക്കുള്ള കാത്തിരിപ്പാണ്.
Post Your Comments