ന്യൂയോർക്ക്: ബലാത്സംഗക്കേസിൽ നിന്ന് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം രംഗത്ത്.
ALSO READ: അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
അമേരിക്കൻ ദേശീയ ടീം ക്യാപ്റ്റൻ അലക്സ് മോർഗനാണ് ക്രിസ്ത്യാനോയ്ക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തു വന്നത്. പണവും സ്വാധീനവും ഉപയോഗിച്ചാണ് ക്രിസ്ത്യാനോ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് മോർഗൻ പറയുന്നത്. കൈനിറയെ പണമുള്ളതിനാല്‍ അയാള്‍ രക്ഷപ്പെട്ടു. ക്രിമിനല്‍ കേസുകളും ഒഴിവായി. വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടേണ്ട സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്’- മോർഗൻ കൂട്ടിച്ചേർത്തു.
സ്പോര്‍ട്സ് അഴിമതിയുടെ ഐക്കണ്‍ റൊണാള്‍ഡോ ആണെന്ന തലക്കെട്ടിലുള്ള ലിങ്കാണ് വനിതാ താരം ഷെയര്‍ ചെയ്തത്. മുൻപും ക്രിസ്ത്യാനോയ്ക്കെതിരെ രംഗത്തു വന്നിട്ടുള്ളയാളാണ് അലക്സ് മോർഗൻ.
Post Your Comments