KeralaLatest NewsNews

അ​നാ​വ​ശ്യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി ധൂ​ര്‍​ത്ത​ടി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ പാ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ പി​ശു​ക്ക് കാ​ട്ടു​ക​യാണ് : വിമർശനവുമായി ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഓ​ണ​ക്കി​റ്റ് നി​ഷേ​ധി​ച്ചെ​ന്ന ആരോപണവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഞ്ച് ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് അ​രി​യും പ​ഞ്ച​സാ​ര​യും പ​യ​റും ക​ട​ല​യു​മ​ട​ക്കം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടുന്ന ഓ​ണ​ക്കി​റ്റി​ന് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ കി​റ്റ് ഇ​ല്ലെ​ന്ന വി​വ​രം അ​റി​യാ​തെ സ​പ്ലൈ​കോ ഔ​ട്ട് ലെ​റ്റി​ല്‍ എ​ത്തിയ ഇവർ ഇപ്പോൾ വെ​റും ക​യ്യോ​ടെ മ​ട​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് കാണാൻ സാധിക്കുന്നത്.

Also read : ഇവൾ ഞങ്ങളുടെ പൊന്നോമന, കണ്ണീരോടെ രോഹിതയുടെ അമ്മ സത്യഭാമ

മു​ന്‍​പ് ഓ​ണ​ക്കാ​ല​ത്ത് ബി​പി​എ​ല്‍ അ​ട​ക്കം പ​തി​നാ​റ് ല​ക്ഷം പേ​ര്‍​ക്കാ​ണ് സൗ​ജ​ന്യ​കി​റ്റ് ന​ല്‍​കി​യി​രു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മ​ത്സ​രി​ച്ചു തോ​റ്റ​യാ​ള്‍​ക്ക് കാ​ബി​ന​റ്റ് റാ​ങ്ക്, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ പു​തി​യ ത​സ്തി​ക​ക​ള്‍, പു​തി​യ ലൈ​സ​ണ്‍ ഓ​ഫീ​സ​ര്‍, ചീ​ഫ് വി​പ്പ് എ​ന്നി​ങ്ങ​നെ ഖ​ജ​നാ​വി​ന് കനത്ത സാമ്പത്തിക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന, അ​നാ​വ​ശ്യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തി ധൂ​ര്‍​ത്ത​ടി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ പാ​വ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ പി​ശു​ക്ക് കാ​ട്ടു​ക​യാ​ണെ​ന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button