തിരുവനന്തപുരം: ഓണക്കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റ് നിഷേധിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റിന് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത്തവണ കിറ്റ് ഇല്ലെന്ന വിവരം അറിയാതെ സപ്ലൈകോ ഔട്ട് ലെറ്റില്‍ എത്തിയ ഇവർ ഇപ്പോൾ വെറും കയ്യോടെ മടങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Also read : ഇവൾ ഞങ്ങളുടെ പൊന്നോമന, കണ്ണീരോടെ രോഹിതയുടെ അമ്മ സത്യഭാമ
മുന്‍പ് ഓണക്കാലത്ത് ബിപിഎല്‍ അടക്കം പതിനാറ് ലക്ഷം പേര്‍ക്കാണ് സൗജന്യകിറ്റ് നല്‍കിയിരുന്നത്. പാര്‍ലമെന്റിലേക്ക് മത്സരിച്ചു തോറ്റയാള്‍ക്ക് കാബിനറ്റ് റാങ്ക്, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ തസ്തികകള്‍, പുതിയ ലൈസണ്‍ ഓഫീസര്‍, ചീഫ് വിപ്പ് എന്നിങ്ങനെ ഖജനാവിന് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന, അനാവശ്യ നിയമനങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ പാവങ്ങളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments