ചെന്നൈ : സ്റ്റയില് മന്നന് രജനീകാന്ത് ബിജെപിയിലേയ്ക്കോ ? അതോ പുതിയ പാര്‍ട്ടി രൂപീകരണത്തിനോ ? തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനീകാന്ത്. . എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകും എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രഖ്യാപിക്കും എന്ന് നേരത്തെ തന്നെ രജനി വ്യക്തമാക്കിയിരുന്നു എങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതോടെ രജനികാന്ത് ബിജെപിയില്‍ ചേരും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ താരം പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.
പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന്റെ അദ്യ പടിയയി എല്ലാ ജില്ലകളിലെയും രസികര്‍ മന്‍ട്രത്തിന് ഭാരവാഹികളെ തിരഞ്ഞെടുത്തുകഴിഞ്ഞു. 60 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ രസികര്‍ മന്ട്രത്തില് അംഗങ്ങളായിക്കഴിഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും രജനിയുടേത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments