Latest NewsIndiaNews

രജനീകാന്ത് ബിജെപിലേക്ക്? പ്രഖ്യാപനം ജനുവരിയിൽ

രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുമായി പല തവണ ഓൺലൈനായും അല്ലാതെയും ചർച്ചകളും നടത്തി.

ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ജനുവരിയിൽ നടത്തും. 2021 ജനുവരിയിൽ രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടാൻ തയ്യാറാണോ എന്നറിയാൻ ആരാധകസംഘടനയിലെ പ്രവർത്തകരുടെ ഒരു യോഗം രജനീകാന്ത് വിളിച്ചുചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ആരാധകർ ഉന്നയിക്കുകയും ചെയ്തു. ബിജെപിയും രജനിയുടെ രാഷ്ട്രീയപ്രവേശത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ സമ്മർദ്ദം ശക്തമായതിന്‍റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന്‍റെ സൂചനകൾ രജനീകാന്ത് നൽകുന്നത്.

എന്നാൽ ബുധനാഴ്ച (ഡിസംബർ-2) പോയസ് ഗാർഡൻ കേന്ദ്രമായി ചില ചർച്ചകൾ നടന്നിരുന്നു. രജനീകാന്ത് രാഷ്ട്രീയഉപദേശകനും തുഗ്ലക്ക് എഡിറ്ററും ആർഎസ്എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂർത്തിയുമായി പല തവണ ചർച്ചകളും നടത്തി. രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുമായി പല തവണ ഓൺലൈനായും അല്ലാതെയും ചർച്ചകളും നടത്തി. ഇതിനെല്ലാം ശേഷമാണ്, കൃത്യമായി ഒരു തീയതി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്തിന്‍റെ ട്വീറ്റ്.

Read Also: ഇ ഡിയുടെ റെയ്ഡ്; ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം: പോപ്പുലര്‍ ഫ്രണ്ട് നേതാവ്

അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ ആൾക്കൂട്ടങ്ങലിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു രജനീകാന്ത്. ഒക്ടോബറിലാണ് രജനീകാന്ത് കിഡ്നി മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന പ്രഖ്യാപനം രജനീകാന്ത് നടത്തിയതാണ്. എന്നാൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ചെന്നൈയിലെത്തിയപ്പോൾ രജനീകാന്തിനെ നേരിട്ടുകാണുകയെന്നതും അജണ്ടയിലുണ്ടായിരുന്നു. അന്ന് ആ കൂടിക്കാഴ്ച നടന്നില്ലെങ്കിലും, ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടായി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ്, ജനുവരിയിൽ രാഷ്ട്രീയപാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന പ്രഖ്യാപനവുമായി രജനീകാന്ത് നേരിട്ട് രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button