Latest NewsIndiaNews

ചന്ദ്രയാൻ 2 : ചന്ദ്രന് തൊട്ടരികെ ആശയവിനിമയം നഷ്ടമായി : പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഓ

ബെംഗളൂരു : ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാൻഡിംഗ് നടത്തവേ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി റിപ്പോർട്ട്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പുലര്‍ച്ചെ 2.18ന് അറിയിച്ചത്. വിവരങ്ങൾ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതിൽ കൃത്യമായ വിശദീകരണം നൽകാനാകൂ എന്നും കെ ശിവൻ വ്യക്തമാക്കി.

സാങ്കേതിക വിശദാംശങ്ങള്‍ നിലവിൽ പുറത്തുവന്നിട്ടില്ല. ലാന്‍ഡിങ് വിജയകരമായോ എന്നു വ്യക്തമല്ല. വിക്രം ലാൻഡർ ലക്ഷ്യം കാണാതിരുന്നാല്‍ ഇതിനുള്ളിലെ റോവറും പ്രവര്‍ത്തനരഹിതമാകും. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. അതേസമയം പ്രതീക്ഷ കൈവിടാതെ ലാൻഡറുമായുള്ള ബന്ധം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഓ.

ഇന്നു പുലര്‍ച്ചെ 1.39 നായിരുന്നു ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള സോഫ്റ്റ്‌ ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചത്. ലാന്‍ഡര്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തെത്തിയതും സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാന്‍ഡറില്‍ ഘടിപ്പിച്ച 800 ന്യൂട്ടന്‍ ശേഷിയുള്ള 5 ത്രസ്റ്ററുകള്‍ എതിര്‍ദിശയില്‍ ജ്വലിപ്പിച്ചപ്പോൾ സെക്കന്‍ഡില്‍ 6 കിലോമീറ്റര്‍ എന്നതില്‍നിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാൻ സാധിച്ചു. ശേഷം 1.52ൽ ഫൈന്‍ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകള്‍ ലഭിച്ചു. എന്നാൽ പിന്നീട് ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രത്തില്‍ സിഗ്നലുകള്‍ക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു. ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളി ഉയർത്തിയിരുന്നു. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

Also read : ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2

shortlink

Related Articles

Post Your Comments

Related Articles


Back to top button