Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

യു.എന്‍.എയുടെ 55 ലക്ഷം രൂപ ജാസ്മിന്‍ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി; തൃശൂരില്‍ നാല് ഫ്ളാറ്റുകള്‍ വാങ്ങി: ഞെട്ടിക്കുന്ന വിവരങ്ങൾ

ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ഷായും സംഘവും കേസ് നടത്തുന്നതെന്ന് ഗുരുതര ആരോപണവും പിന്നീട് വന്നിരുന്നു.

കൊച്ചി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഭാര്യഷബ്‌നയ്ക്കും സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് ഷബ്‌നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ എത്തി. ഇവരുടെ പേരില്‍ തൃശൂരില്‍ നാല് ഫ്ലാറ്റുകള്‍ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. പിന്നീട് ഇതില്‍ ഒരു ഫ്ലാറ്റ് യുഎന്‍എ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, ട്രഷറര്‍ ബിബിന്‍ എം പോള്‍, മുന്‍ സംസ്ഥാന സെക്രട്ടറി സുധീപ് എന്നിവരെയും  ക്രൈംബ്രാഞ്ച് പുതുതായി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. അന്വേഷണ സംഘത്തിന് നല്‍കിയിരുന്ന സംഘടനയുടെ ഓഡിറ്റ് റിപ്പോര്‍ട്ടും മിനിറ്റ്‌സും വ്യാജമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ജാസ്മിനോട് ഹാജരാകാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജാസ്മിന്‍ ഷാ ഒളിവിലാണെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ഷായും ഷോബി ജോസഫും കോടതിയെ സമീപിച്ചു. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജാസ്മിന്‍ ഷാ കോടതിയ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ യുഎന്‍എ അഴിമതി കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നു വന്നത്. ഇതിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ഷായും സംഘവും കേസ് നടത്തുന്നതെന്ന് ഗുരുതര ആരോപണവും പിന്നീട് വന്നിരുന്നു.

shortlink

Post Your Comments


Back to top button